Flash News

നിപ സ്ഥിരീകരിച്ച വാർഡ് അടച്ചു, നിരവധിപേർ നിരീക്ഷണത്തിൽ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 12കാരന്‍ മരിച്ചത് നിപ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ സംസ്ഥാനം. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ് ഇപ്പൊൾ. രോഗം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് ( വാർഡ് 9 ) പൂർണമായും അടച്ചു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചു. ഇന്ന് പുലര്‍ച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് 12 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *