Flash News

പള്ളിയോടത്തില്‍ കയറി ഫോട്ടോയെടുത്ത മോഡലിനെതിരെ കേസെടുത്തു

പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ആചാരത്തെ അപമാനിച്ച മോഡലിനെതിരെ കേസ്. ചാലക്കുടി സ്വദേശിനി നിമിഷ ബിജോയ്‌ക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയോടം ഭാരവാഹികൾ നൽകിയ പരാതിയിലാണ് നടപടി. ഓണത്തിനു മുന്‍പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്.

വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്. ആചാരങ്ങൾ പാലിക്കാതെ പള്ളിയോടത്തിൽ കയറി വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Comments: 0

Your email address will not be published. Required fields are marked with *