കൊവിഡ് നിയമം ലംഘിച്ച്‌ നീന്തല്‍ക്കുളത്തില്‍ ആടിത്തിമിര്‍ത്ത് പൊലീസ്

പാലക്കാട് മലമ്പുഴയിൽ പൊലീസ് കൊവിഡ് നിയമം ലംഘിച്ചതായി പരാതി. നീന്തല്‍ക്കുളം തുറക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് നിന്നിട്ടും മലമ്പുഴയിൽ പൊലീസ് വാഹനത്തിലെത്തിയ ട്രെയിനികള്‍ മണിക്കൂറുകളോളം പരിശീലനം നടത്തിയതായി പരാതി.

രണ്ട് ദിവസങ്ങളായി നടക്കുന്ന നീന്തലിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പൊൾ പുറത്തുവന്നിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെ പ്രത്യേക അനുമതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ അനുമതിയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *