Flash News

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ ശക്തമാകും

ഇന്നും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. നാളെ( ബുധൻ) മുതൽ മഴ വീണ്ടും ശക്തമാകുമെന്നത് കണക്കിലെടുത്താണ് ഡാമുകൾ തുറക്കുന്നത്.

വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധിക്യതർ നിർദ്ദേശം നൽകി. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളത്.

Comments: 0

Your email address will not be published. Required fields are marked with *