Flash News
സ്വര്‍ണവില വീണ്ടും കൂടി

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. പവന് 360 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38,400 രൂപയാണ് വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4800 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.
ഏപ്രില്‍ 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 39,880 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വര്‍ധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരാഴ്ചക്കിടെ ആയിരത്തില്‍പ്പരം രൂപയാണ് കുറഞ്ഞത്.

Comments: 0

Your email address will not be published. Required fields are marked with *