അതിർത്തി പ്രശ്നത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

കർണാടക അതിർത്തി പ്രശ്നത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കർണാടകയിൽ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയതിന്റെ പ്രയാസങ്ങളാണ് ഇപ്പോഴുള്ളത്. ഏർപ്പെടുത്തിയ നിയന്ത്രണം ചികിത്സക്കായി പോകുന്നവർക്കും അവശ്യ സേവന മേഖലയിലുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി നടത്തിയ ആശയവിനിമയത്തെ തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കർണാടക സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *