Flash News

7 കെ എഫ് സി സംരംഭകർക്കു ദേശീയ പുരസ്കാരം

കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 7 സംരംഭങ്ങൾ രാജ്യത്തെ മികച്ച സംരംഭകർക്കുള്ള കോസിഡിസി 2021 അവാർഡിന് അർഹരായി. ജിൻറോബോട്ടിക്സ് സീവേജ് ക്ലീനിങ് റോബോട്സ്, എംവീസ് ആർട്ടിഫിഷ്യൽ ലിംബ്സ്, അക്ഷയ പ്ലാസ്റ്റിക്സ്, വൈത്തിരി റിട്രീറ് റിസോർട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണൽ ആയുർവേദിക് തെറാപ്പി സെന്റർ എന്നിവരാണ് അവാർഡിന് അർഹരായത്.

സെപ്റ്റംബർ ആറിന് പോണ്ടിച്ചേരിയിൽ വച്ച് നടന്ന എന്ന് ചടങ്ങിൽ പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ശ്രീ എ നമശിവായം അവാർഡുകൾ വിതരണം ചെയ്തു. ജൻറൊബോട്ടിക്സിനായി ഡയറക്ടർ ശ്രി നിഖിൽ, ഏംവീസ് ഉടമ ശ്രി വി കെ വര്ഗീസ്, വൈത്തിരി റിട്രീറ് റിസോർട് ഉടമ ശ്രി മുഹമ്മദ് ഫിറോസ് പി എം എന്നിവർ ചടങ്ങിൽ സന്നിഹിതരായി അവാർഡുകൾ കൈപറ്റി.രാജ്യത്തെ സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോസി ഡിസി.

Comments: 0

Your email address will not be published. Required fields are marked with *