Flash News
ഇന്ത്യൻ സിനിമ ചരിത്രത്തിൽ റെക്കോർഡുകൾ ഭേദിച്ച് കെ എഫ് ചാപ്റ്റർ 2. ഇതിനു മുൻപ് ഓപ്പണിംഗ് കളക്ഷൻ റെക്കോർഡിട്ടിരുന്നു. ഇപ്പോളിതാ വെറും നാല് ദിവസത്തെ കളക്ഷൻ എടുത്തു നോക്കുമ്പോൾ 550 കോടിരൂപയാണ് ക്ലബിൽ എത്തിച്ചിരിക്കുന്നത്.

550 കോടി, നാല് ദിവസം, കൊയ്‌തെടുത്ത് കെ.ജി.എഫ് 2 !

ഇന്ത്യൻ സിനിമ ചരിത്രത്തിൽ റെക്കോർഡുകൾ ഭേദിച്ച് കെ എഫ് ചാപ്റ്റർ 2. ഇതിനു മുൻപ് ഓപ്പണിംഗ് കളക്ഷൻ റെക്കോർഡിട്ടിരുന്നു. ഇപ്പോളിതാ വെറും നാല് ദിവസത്തെ കളക്ഷൻ എടുത്തു നോക്കുമ്പോൾ 550 കോടിരൂപയാണ് ക്ലബിൽ എത്തിച്ചിരിക്കുന്നത്. അധികമാരും ശ്രദ്ധിക്കാത്ത കന്നഡ സിനിമ ലോകത്തിന്റെ മുഖമായി മാറി കെ. ജി. എഫ്. കന്നഡ സിനിമയെ വാനോളം ഉയർത്തി പിടിക്കുന്നതിൽ കെ. ജി. എഫിന്റെ പങ്ക് വലുതാണ്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത യഷ് നായകനായ ചിത്രം 100 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചത്. കെ. ജി .എഫിന്റെ ആദ്യ ഭാഗത്തോട് കൂടി തന്നെ യഷ് എന്ന അഭിനേതാവിന്റെ മാർക്കറ്റ് വാല്യൂ ഇന്ത്യൻ സിനിമയോളം ഉയർന്നിരുന്നു.റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 7.48 കോടിയോളം സ്വന്തമാക്കി. ഒരു സിനിമയ്ക്ക് ആദ്യദിനം കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. നടന്‍ പൃഥ്വിരാജ് സുകുമാരനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

2018 ലായിരുന്നു കെ. ജി. എഫിന്റെ ഒന്നാം ഭാഗം തിയേറ്ററുകളിലെത്തിയത്. 1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നായകനിലേക്ക് റോക്കി ഭായ് യുടെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെജിഎഫിലൂടെ പറഞ്ഞത്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ കെജി.എഫ് ഇന്ത്യയൊട്ടാകെ തരംഗമായി. അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ചിത്രത്തിന്റെ വിജയം. 80 കോടി ബജറ്റില്‍ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റര്‍ 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗിലും കാഴ്ചക്കാരുടെ എണ്ണത്തിലും കെജിഎഫ് റെക്കോര്‍ഡ് നേടി.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *