നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം റോക്കി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു 'ഇത് മാസ്സാണ് കൊടൂര മാസ്സാണ് .. വാക്കുകളില്ല ഇതിനെ പ്രശംസിക്കാൻ എന്ന്'

രണ്ടാം വരവിലും റോക്കി ഭായ് പൊളിച്ചടുക്കി; കെ ജി എഫ് 2 റിവ്യൂ വായിക്കാം

നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം റോക്കി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ‘ഇത് മാസ്സാണ് കൊടൂര മാസ്സാണ് .. വാക്കുകളില്ല ഇതിനെ പ്രശംസിക്കാൻ എന്ന്’. 2018 കെ ജി എഫ് ചാപ്റ്റർ ഒന്ന് കണ്ടു തീർക്കുന്ന ഏതൊരു പ്രേക്ഷകനും അതിന്റെ രണ്ടാം ഭാഗം കാത്തിരിക്കും. അത്രയധികം ഒരു പവർ ഉണ്ട് കെ ജി എഫിന്. റോക്കി ഭായ് വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർ അന്ന് കൊടുത്ത സ്നേഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോൾ കൊടുക്കുന്നത്.

ഇനി ഓരോ കെ ജി എഫ് ആരാധകനും അടുത്ത ചാപ്റ്ററിനായി കാത്തിരിക്കും. ഇന്ന് പുലർച്ച മുതൽ കേരളത്തിലെ തിയേറ്ററുകളിലും തീ പാറുകയാണ്. ഈ വിഷു റോക്കി ഭായ് കൊണ്ട് പോയെന്ന് മലയാളി കെ ജി എഫ് ആരാധകർ പറയുന്നു. ഒരു കൊച്ചു ഗ്രാമത്തിലെ ഒരു അമ്മയുടെ പിടിവാശിയുടെ കഥയാണ് കെ ജി എഫ് ചാപ്റ്റർ രണ്ട്.

ചിത്രം കണ്ടിറങ്ങിയ ആരാധകരൊക്കെ അത്രമേൽ ആരവത്തിലും ആവേശത്തിലുമാണെന്ന് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. റോക്കി ഭായ് തിരിച്ചു വരുമ്പോൾ അതി പതിപ്പിൽ നിന്ന് കൂടുതൽ ശക്തനായാണ് എത്തുന്നത്. റോക്കി ഭായ് ആണ് യാഷ് എന്ന നടന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങിയത് 2018 ലായിരുന്നു. ചിത്രത്തിൽ അധീര എന്ന കഥാപാത്രമായെത്തുന്നത് സഞ്ജയ് ദത്താണ്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

പ്രകാശ് രാജ്, അച്യുത് കുമാർ, മാളവിക അവിനാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെജിഎഫ് 1 ന്റെ തുടർച്ചയായാണ് കെജിഎഫ് 2 ഒരുക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സഞ്ജ‍യ് ദത്തിൻ്റെ അധീര എന്ന കഥാപാത്രത്തെ ട്രെയ്ലറിൽ പരിചയപ്പെടുത്തിയിരുന്നു.ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ആണ് ഛായാഗ്രഹണം.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *