300 കോടിയിലെത്തി കെജിഎഫ് 2
കെജി എഫ് തരംഗമാണ് രാജ്യത്തൊട്ടാകെ. കന്നഡ ചിത്രം കെജിഎഫ് 2 ഹിന്ദിയിലും തമിഴിലും മലയാളത്തിലും തെലുങ്കിലുമെത്തിയപ്പോൾ ചിത്രം എല്ലാ ഭാഷയിലും ആഘോഷമായി.സകല റെക്കോർഡുകൾ ബേധിച്ച് കെജിഎഫ് 2 മുന്നേറുകയാണ്. കെജിഎഫ് 2 ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫിസ് കളക്ഷൻ 300 കോടി കടന്നിരിക്കുകയാണ്.
‘ബാഹുബലി 2’ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈയൊരു നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ മുന്നൂറ് കോടിയിലധികം കളക്ഷൻ നേടുന്ന പത്താമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2. ദംഗൽ, ബജ്രംഗി ഭായ്ജാൻ, പികെ തുടങ്ങിയവയാണ് 300 കോടി തൊട്ട ഹിന്ദി സിനിമകൾ. കെജിഎഫ് റിലീസ് ചെയ്ത് 11ാം ദിവസത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ലോകവ്യാപക കളക്ഷനിൽ 800 കോടി കഴിഞ്ഞ ദിവസമാണ് കെജിഎഫ് തൊട്ടത്.
പ്രകാശ് നീൽ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറിൽ യഷാണ് നായകനായി എത്തിയത്. കേരളത്തിലും ചിത്രം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom