വെയ്റ്റ് ലോസിനു ശേഷമുള്ള കിം ജോങ് ഉന്നിന്റെ വീഡിയോ വൈറലാകുന്നു

ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ നിരവധി വാർത്തകൾ ഞെട്ടലോടെയാണ് പലപ്പോഴും ലോകം കേൾക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ വീഡിയോ രസകരമായ പല ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്. വൈറലായിരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയിൽ കിം ജോങ് ഉൻ ശരീരഭാരം കുറച്ച് ഫിറ്റായിരിക്കുന്നത് കാണാം.

37 കാരനെന്ന് കരുതപ്പെടുന്ന ഈ സ്വേച്ഛാധിപത്യ നേതാവിന് ഭാരം കുറഞ്ഞതായി വിദേശ വിശകലന വിദഗ്ധർ പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കിം ജോങ് ഉന്നിന്റെ ശരീരഭാരം കുറയുന്നതിൽ ഉത്തര കൊറിയയിലെ ആളുകൾ അസ്വസ്ഥരാണെന്ന് പ്യോങ്‌യാങിലെ ഒരു അജ്ഞാതവാസി പറഞ്ഞുവെന്നും അവർ റിപ്പോർട്ട്‌ ചെയ്തു. കിം ജോങ് ഉന്നിന്റെ ശരീരഭാരം കുറയുന്നതിന് മുൻപുള്ളതും ശേഷമുള്ളതുമായ നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീഡിയോയിൽ കിം ജോങ് ഉന്നും പാർട്ടി അംഗങ്ങളും പങ്കെടുത്ത ഒരു കച്ചേരി പ്യോങ്‌യാങ് നിവാസികൾ തെരുവിൽ സ്ഥാപിച്ച ഒരു വലിയ സ്‌ക്രീനിലൂടെ കാണുന്നത് കാണാം. 4 മാസം മുൻപുള്ള അദ്ദേഹത്തിന്റെ രൂപവും ഇപ്പോഴത്തെ രൂപവും തമ്മിലുള്ള വ്യത്യാസങ്ങൾ അവര്‍ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സ്വതന്ത്രമായി പരിശോധിക്കാൻ കഴിയില്ലെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഭാരം കുറയ്ക്കാൻ കാരണമായതെന്താണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങളും പ്രക്ഷേപണം ചെയ്തിട്ടില്ല.

വീഡിയോ കാണാം : https://twitter.com/i/status/1409227530888953863

Comments: 0

Your email address will not be published. Required fields are marked with *