കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു… പഠിച്ച് നേടിയ ജോലി അല്ല്യോ? ജോലി നഷ്ടപ്പെട്ടതിൽ തകർന്ന് കിരണിൻ്റെ വീട്ടുകാർ!!

വിസ്മയയുടെ ഭർത്താവും കൊല്ലത്തെ മോട്ടോർ വാഹന വകുപ്പ് റീജിയണൽ ഓഫീസ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായിരുന്ന കിരൺകുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു എന്ന വാർത്ത കൈയ്യടികളോടെയാണ് കേരളക്കര ഏറ്റെടുത്തത്. വിസ്മയയുടെ മരണത്തെതുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. വകുപ്പ് തല അന്വേഷണം നടത്തിയതിനുശേഷം സംശയാതീതമായി കുറ്റം ചെയ്തു എന്ന് തെളിഞ്ഞതിനെ തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗതമന്ത്രി ആൻറണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്.

മലയാളികളിൽ എല്ലാവരും ഇത് കരഘോഷത്തോടെ ഏറ്റെടുത്തപ്പോൾ ആകെ തകർന്നത് ശാസ്താംകോട്ടയിലെ കിരണിൻ്റെ വീട്ടുകാരാണ്. കിരണിൻ്റെ അച്ഛനും അമ്മയും ആണ് ഈ വീട്ടിലുള്ളത്. വല്ലപ്പോഴും സഹോദരിയും ഭർത്താവും വന്നു പോകാറാണ് പതിവ്. കിരണിന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയോടെ കഴിയുന്ന കുടുംബത്തിന് സർക്കാറിൻ്റെ ഈ നടപടി ഇരുട്ടടിയായി. മകൻ്റെ സർക്കാർ ജോലിയിൽ ഏറെ അഭിമാനിച്ചിരുന്ന കുടുംബമാണ് ഇത്. ഇത് വെച്ചുതന്നെയാണ് മകനുവേണ്ടി സ്ത്രീധനം ചോദിച്ച് വാങ്ങിയെടുക്കാൻ ഈ കുടുംബത്തിന് ആയത്. കുടുംബം ജീവിച്ചിരുന്നത് കിരണിൻ്റെ ഏക വരുമാനത്തിലുമാണ്. ഇതാണ് ഇപ്പോൾ എന്നന്നേക്കുമായി നിലച്ചിരിക്കുന്നത്.

ഇപ്പോൾ കിരണിൻ്റെ വീട്ടുകാരുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിമാറുന്നത്. മകന് കിട്ടിയ തിരിച്ചടിയിൽ അക്ഷരാർത്ഥത്തിൽ തകർന്നിരിക്കുകയാണ് കുടുംബം. മകൻ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത ജോലി ഇല്ലാതാക്കാൻ പലർക്കും ഒരു നിമിഷം കൊണ്ട് സാധിച്ചു. തങ്ങളുടെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. 1960 ലെ കേരള സിവിൽ സർവ്വീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർ ജോലിയും ലഭിക്കില്ല. പ്രൊബേഷനൽ ആയിരുന്നതിനാൽ പെൻഷന് അർഹത ഉണ്ടാകില്ല.സ്ത്രീധനം ആവശ്യപ്പെട്ടു ഭാര്യയ്ക്കു മേൽ കൈവയ്ക്കും മുൻപ് ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ഇനി രണ്ടല്ല, പത്തുവട്ടം ആലോചിക്കും.

വിസ്മയ കേസുമായി ബന്ധപ്പെട്ട് കിരൺ കുമാറിനെ പിരിച്ചുവിട്ടുള്ള സർക്കാർ തീരുമാനത്തിൽ ചില പഴുതുകൾ പലരും ചൂണ്ടിക്കാട്ടുന്നെങ്കിലും ഇതു നൽകുന്ന സന്ദേശം മാതൃകാപരമാണ്. സർക്കാർ ഉദ്യോഗം വിവാഹക്കമ്പോളത്തിൽ വില പേശാനുള്ള വകയായി മാറ്റുന്നവർക്കുള്ള പാഠം തന്നെയാണ് ഈ പിരിച്ചുവിടൽ. പ്രബേഷൻ കാലാവധി പോലും പൂർ‌ത്തിയാക്കും മുൻപേ സ്ത്രീധന പീഡന മരണക്കേസിൽ പ്രതിയാക്കപ്പെട്ടതിനാൽ ജോലി നഷ്ടപ്പെട്ട കിരണിന് സർവീസിലേക്കുള്ള മടങ്ങിവരവ് ദുഷ്കരമാകുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Comments: 0

Your email address will not be published. Required fields are marked with *