ബഷിക്ക് വേറെ കുടുംബം ഉണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത് : മഷൂറ

ബഷീര്‍ ബഷി പ്രേക്ഷകശ്രദ്ധ നേടിയത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീര്‍ ഷോയില്‍ വെളിപ്പെടുത്തിയതു മുതല്‍ ഇപ്പോഴും ബഷീറിന്റെ കുടുംബം സൈബര്‍ ആക്രമണം നേരിടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ‘കല്ലുമ്മക്കായ’ എന്ന വെബ്ബ് സിരീസിലൂടെ ബഷീര്‍ ബഷിയും ഭാര്യമാരും ഒരു കൂട്ടം ആരാധകരെയും നേടി. ബഷീര്‍ ബഷിയുടെ ഭാര്യമാരാണ് സുഹാനയും മഷൂറയും.

ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് വ്ലോഗര്‍ കൂടിയായ മഷൂറയുടെ ഒരു കുറിപ്പാണ്. താന്‍ ബഷീര്‍ ബഷി കുടുംബസ്ഥനാണെന്ന് പ്രണയകാലത്ത് അറിഞ്ഞിരുന്നുവെന്ന് മഷൂറ കുറിച്ചു.

മഷൂറയുടെ കുറിപ്പ് ഇങ്ങനെ :

“എത്ര ഇഷ്ടമില്ലാത്ത കാര്യം സംഭവിച്ചാലും സോനു സഹകരിക്കും. ഞാന്‍ അനിഷ്ടം ഉണ്ടായാല്‍ തുറന്നു പറയും. ബഷിക്ക് വേറെ കുടുംബം ഉണ്ടെന്ന് അറിയാതെ അല്ല പ്രണയിച്ചത്. അന്ന് ഞാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ല. വേണമെങ്കില്‍ എന്നില്‍ നിന്നും സോനുവിന്റെ കാര്യം മറച്ചു വെക്കാമായിരുന്നു. എന്നാല്‍ ബേബി അത് ചെയ്തില്ല. എന്നോട് സോനുവിന്റെയും സുനുവിന്റെയും കാര്യം പറഞ്ഞിരുന്നു. അതൊക്കെ അറിഞ്ഞ് തന്നെയാണ് ഞാന്‍ ഈ കുടുംബത്തിലേക്ക് വന്നത്.”

Comments: 0

Your email address will not be published. Required fields are marked with *