കൊച്ചി-ലണ്ടൻ വിമാന സർവീസ് ഓഗസ്റ്റ് 18 മുതൽ

എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് ഈ മാസം 18 ന് സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയും രാവിലെ 5.30 ന് കൊച്ചിയില്‍നിന്ന് വിമാനം പുറപ്പെടും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസാണ് പുനരാരംഭിക്കുന്നത്.

യൂറോപ്പിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആമ്പർ പട്ടികയിലേയ്ക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാകുന്നത്.

Comments: 0

Your email address will not be published. Required fields are marked with *