Flash News

കൊച്ചി മെട്രോയില്‍ അധ്യാപകര്‍ക്ക് ഇന്ന് സൗജന്യ യാത്ര

കൊച്ചി മെട്രോയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇന്ന് സൗജന്യ യാത്ര. അധ്യാപക ദിനവും ഇന്നത്തെ ലോക സാക്ഷരതാ ദിനവും പ്രമാണിച്ചാണ് സൗജന്യ യാത്ര ഒരുക്കുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരോടുള്ള ആദരവായാണ് ഇത്.

സ്‌കൂള്‍ ഐഡി കാര്‍ഡുമായി എത്തിയാല്‍ അധ്യാപകര്‍ക്ക് മെട്രോ ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാം. രാവിലെ മുതല്‍ രാത്രി വരെയുള്ള യാത്രകള്‍ക്ക് ഇളവുണ്ടാകുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.

Comments: 0

Your email address will not be published. Required fields are marked with *