നാളെ മുതൽ കൊച്ചി മെട്രോ പുനരാരംഭിക്കും

കൊച്ചി മെട്രോ നാളെ മുതൽ പുനരാരംഭിക്കും. രാവിടെ എട്ട് മുതലാണ് സർവീസുകൾ തുടങ്ങുക. കൊവിഡ് പ്രോട്ടോകോളും സർക്കാരിന്റെ നിയന്ത്രണങ്ങളും പൂർണമായി പാലിച്ചായിരിക്കും മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.

ട്രെയിനിൽ ഇരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പോലെ തന്നെ സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കാനും സംവിധാനം ഉണ്ടാകും. ശരീര താപനില പരിശോധിക്കുന്നതിനുള്ള സംവിധാനം കൊവിഡ് സാഹചര്യം കണക്കിലെടുത്ത്‌ കഴിഞ്ഞ വർഷംതന്നെ മെട്രോ സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *