Flash News

പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തു: കൊച്ചി കോർപ്പറേഷൻ കൗൺസിലർക്കെതിരെ വധശ്രമമെന്ന് പരാതി

കൊച്ചി കോർപ്പറേഷൻ കൗൺസിലർക്കെതിരെ വധശ്രമമെന്ന് പരാതി. പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് 68-ാം ഡിവിഷൻ കൗൺസിലർ മിനി ദീലീപ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

ഭർത്താവിനൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയ കൗൺസിലർ വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ട് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ ഓട്ടോ ഡ്രൈവർ മിനിയെയും ഭർത്താവിനെയും വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.

 

Comments: 0

Your email address will not be published. Required fields are marked with *