മെഗാ തിരുവാതിര ഒഴിവാക്കണമായിരുന്നെന്ന് കോടിയേരി

മെഗാ തിരുവാതിര ഒഴിവാക്കണമായിരുന്നെന്ന് കോടിയേരി

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെഗാ തിരുവാതിര ഒഴിവാക്കപ്പെടേണ്ട പരിപാടിയായിരുന്നെന്നാണ് കോടിയേരി പറഞ്ഞത്. ഇന്നലെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ സാന്നിധ്യത്തിലാണ് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. പാറശാലയില്‍ തുടങ്ങുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചെറുവാരക്കോണം സിഎസ്ഐ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു തിരുവാതിര. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് 502 പേര്‍ തിരുവാതിക്കളിയുടെ ഭാഗമായത്.

Comments: 0

Your email address will not be published. Required fields are marked with *