കോലി എല്ലായ്പ്പോഴും നായകനാണ്; അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്ന് രോഹിത് ശർമ

മുൻ വൈറ്റ് ബോൾ ക്യാപ്റ്റൻ വിരാട് കോലിയെ പുകഴ്ത്തി പുതിയ ക്യാപ്റ്റൻ രോഹിത് ശർമ്മ. കോലി എല്ലായ്പ്പോഴും നായകനാണെന്നും അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്നും രോഹിത് പറഞ്ഞു. ഇന്നലെയാണ് വിരാട് കോലിക്ക് പകരം രോഹിത് ശർമ്മയെ ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റനാക്കിയത്.

“കോലിയെപ്പോലെ ഒരു ബാറ്റർ ടീമിന് എല്ലായ്പ്പോഴും ആവശ്യമുണ്ട്. ടി-20യിൽ 50ലധികം ശരാശരി അസാമാന്യമാണ്. മത്സരപരിചയം കൊണ്ട് പലപ്പോഴും അദ്ദേഹം ഇന്ത്യയെ ദുഷ്കരമായ സാഹചര്യത്തിൽ കരകയറ്റിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ടീമിലെ നായകനാണ്. അദ്ദേഹത്തിൻ്റെ സാന്നിധ്യം ടീമിൽ വളരെ അനിവാര്യമാണ്.”- രോഹിത് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *