Flash News

രോഹിത്തിൻ്റെ നായകസ്ഥാനം; അതൃപ്തി അറിയിച്ച് കോലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഏകദിന നായക സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കി രോഹിത് ശർമയെ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് ടെസ്റ്റ് നായകൻ വിരാട് കോലി. പദവിയിൽ നിന്ന് തന്നെ മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കോലി പറഞ്ഞു. സെലക്ഷൻ കമ്മറ്റി യോഗത്തിന് തൊട്ടുമുമ്പ് മാത്രമാണ് വിവരം അറിയിച്ചത്. രോഹിത്തിനെ നായകനാക്കുന്നതായി മുഖ്യ സെലക്ട്ർ പറഞ്ഞു. തനിക്ക് എതിർപ്പില്ലെന്ന് അറിയിച്ചതായും കോലി മാധ്യമങ്ങളോട് പറഞ്ഞു. രോഹിത്തുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും കോലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ താൻ കളിക്കുമെന്നും കോലി പറഞ്ഞു. വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പരമ്പരയിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കോലി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *