ശ്രീചിത്രയില്‍ എട്ടു ഡോക്ടര്‍മാര്‍ അടക്കം 20 ജീവനക്കാര്‍ക്ക് കോവിഡ്; ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു

ശ്രീചിത്രയില്‍ എട്ടു ഡോക്ടര്‍മാര്‍ അടക്കം 20 ജീവനക്കാര്‍ക്ക് കോവിഡ്; ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു

ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ക്ക് കോവിഡ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. രോഗികളെ കാര്യമായി ബാധിക്കാത്തവിധമാണ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയത്. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. അതുപോലെ തന്നെ ഗുരുതരമല്ലാത്ത കേസുകളില്‍ രോഗികളുടെ ആശുപത്രിവാസത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ മാത്രം ആശുപത്രിയില്‍ കഴിയാന്‍ അനുവദിക്കാനാണ് തീരുമാനം. നേരത്തെ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറിലേറെപ്പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് അടച്ചു. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 3000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Comments: 0

Your email address will not be published. Required fields are marked with *