കോഴിക്കോട് കടപ്പുറത്തെ ബലിതർപ്പണം; നൂറ് പേർക്കെതിരെ പൊലീസ് കേസെടുത്തു

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. വിശ്വാസികള്‍ വീടുകളിൽ തന്നെ ബലി അർപ്പിക്കാനാണമെന്ന നിർദ്ദേശം പലിച്ച് നിരവധി ഇടങ്ങളില്‍ ഓൺലൈനായാണ് ബലിതർപ്പണം നടന്നത്.

Comments: 0

Your email address will not be published. Required fields are marked with *