Flash News

കോഴിക്കോട് നിപ ബാധ സംശയിക്കുന്ന 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട് നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പനിയും മസ്തിഷ്തജ്വരവും ഛര്‍ദിയുമുണ്ടായിരുന്നതിനാലാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചത്. തുടർന്ന് നിപയാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശീദകരണം പുറത്തുവന്നിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *