Flash News

കെപിഎസി ലളിതക്ക് കരള്‍മാറ്റ ശസ്ത്രക്രിയ; ദാതാക്കളെ തേടി മകള്‍

കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കെപിഎസി ലളിതക്ക് കരള്‍ ദാതാക്കളെ ആവശ്യപ്പെട്ട് മകള്‍ ശ്രീകുട്ടി ഭരതന്‍. സിനിമ മേഖലയിലെ പലരും കെപിഎസി ലളിതക്ക് സഹായം ആവശ്യപ്പെട്ടുള്ള പോസ്റ്റ് സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണ് കരള്‍ മാറ്റിവെയിക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് o+ve രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിര്‍ന്നവരുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നുമാണ് പോസ്റ്റലുള്ളത്.

ഫേസ്ബുക്ക് കുറിപ്പ്: ശ്രീമതി കെ.പി.എ.സി ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ആവശ്യമാണ്. o+ve രക്തഗ്രൂപ്പിലുള്ള ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്നവര്‍ക്കും കരളിന്റെ ഒരു ഭാഗം രക്ഷിക്കാന്‍ ദാനം ചെയ്യാം.ദാതാവ് 20 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

അവര്‍ പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും വലിയ രോഗമില്ലാത്തവരുമായിരിക്കണം.വിശദ്ധമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ.

ജീവിച്ചിരിക്കുന്നവരില്‍ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാന്‍ എടുക്കൂ. ജീവിച്ചിരിക്കുന്നവരില്‍ കരളിന് ശ്രദ്ധേയമായ പുനരുജ്ജീവന ശേഷിയുണ്ട്. പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ.

https://www.facebook.com/jayarajfilms/posts/421751499404984

Comments: 0

Your email address will not be published. Required fields are marked with *