Flash News

പാരാലിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ കൃഷ്ണ നാഗറിന് സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. ബാഡ്മിന്റൺ എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നാഗർ സ്വർണം നേടി. ഫൈനലിൽ ഹോങ് കോങ്ങിന്റെ ചു മാൻ കൈയെയാണ് താരം കീഴടക്കിയത്. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം സ്വന്തമാക്കിയത്. സ്കോർ: 21-17, 16-21, 21-17. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയി.

Comments: 0

Your email address will not be published. Required fields are marked with *