കൃണാൽ പാണ്ഡ്യ കൊവിഡ് മുക്തനായി; ഇന്ത്യയിലേക്ക് മടങ്ങി

 

ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിതനായ ഇന്ത്യൻ താരം കൃണാൽ പാണ്ഡ്യ കൊവിഡ് മുക്തനായി. ശ്രീലങ്കയിൽ ആയിരുന്ന താരം ഇന്ത്യയിലേക്ക് തിരിച്ചു. കൊവിഡ് ബാധിച്ച് ക്വാറൻ്റീനിൽ ആയിരുന്നതിനാൽ പരമ്പര അവസാനിച്ച് മടങ്ങിയ സംഘത്തോടൊപ്പം കൃണാൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ താരത്തിനു കൊവിഡ് ഭേദമായെന്നും നാട്ടിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ.

ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിനു പിന്നാലെയാണ് പാണ്ഡ്യ കൊവിഡ് ബാധിതനായത്. പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചു. ഇതോടെ അവസാന രണ്ട് മത്സരങ്ങളിൽ അഞ്ച് ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *