Flash News

കെഎസ്ആര്‍ടിസിയിലെ അധിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നിർദേശം ലഭിച്ചിട്ടില്ലെന്ന് ആന്‍റണി രാജു

കെഎസ്ആര്‍ടിസിയിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള സിഎംഡിയുടെ നിര്‍ദേശം സർക്കാരിന് മുന്നിൽ എത്തിയിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. എടുത്ത് ചാടി തീരുമാനം എടുക്കില്ലെന്നും ശുപാർശ ലഭിച്ചാൽ ലേ ഓഫ് അടക്കമുള്ള നിർദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയില്‍ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികൾക്ക് ലേ ഓഫ് നൽകാൻ സി.എം.ഡി ശുപാർശ നൽകിയത്.

Comments: 0

Your email address will not be published. Required fields are marked with *