കെഎസ്ആർടിസി- സ്വിഫ്റ്റ് മടക്ക സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്തു

കെഎസ്ആർടിസി- സ്വിഫ്റ്റ് മടക്ക സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്തു

അന്തർ സംസ്ഥാന യാത്രക്കാർക്ക് സുരക്ഷിതമായതും ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള യാത്ര പ്രധാനം ചെയ്യുന്ന കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ബാ​ഗ്ലൂരിൽ നിന്നുള്ള കേരള സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്തു. ബാംഗ്ലൂർ നഗരത്തിൽ മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച സർവ്വീസുകൾ കേരള ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കെഎസ്ആർടിസി സി എംഡി ബിജു പ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു.

ഫ്ലാ​ഗ് ഓഫിനോട് അനുബന്ധിച്ച് നിരവധി മലയാളികൾ ഉള്ള ബാംഗ്ലൂർ നഗരത്തിൽ മലയാളികളുമായി സംവദിച്ചതായും
ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാരായ മലയാളികൾ അവരുടെ കേരളത്തിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുകളെപ്പറ്റി സൂചിപ്പിച്ചുതായും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ ആവശ്യാർത്ഥം കൂടുതൽ ബസ്സുകൾ ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുവാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാം​ഗ്ലൂർ മലയാളി അസോസിയേഷനാണ് മീറ്റിം​ഗ് സംഘടിപ്പിച്ചത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *