കെഎസ്ആർടിസി ദീർഘ ദൂര ബസ്സുകളുടെ നിരക്ക് കുറയ്ക്കും

കെഎസ്ആർടിസി ദീർഘ ദൂര ബസ്സുകളുടെ നിരക്ക് കുറയ്ക്കും

കെഎസ്ആർടിസി ദീർഘ ദൂര ബസ്സുകളുടെ നിരക്കിൽ കുറവ് വരും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് നിരക്ക് വർദ്ധന കെഎസ്ആർടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാൻ ആണിത്. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഇന്ന് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. മെയ് ഒന്ന് മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവിൽ വരിക. സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകുകയായിരുന്നു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ ഇന്ന് കമ്മീഷനെ വെക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *