തെളിവുകൾ പുറത്ത് വിട്ടാൽ രാഷ്ട്രീയം വിടേണ്ടി വരും;കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് ജലീൽ

ഇഡി വിവാദത്തിൽ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീൽ. കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്ത് വിടേണ്ടി വരുമെന്നും അങ്ങനെ വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ പറഞ്ഞു. ”ലീഗിനെ കമ്പനിയാക്കാനാണ്​ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്​ വസ്​തുതയാണ്​. അതിന്‍റെ പേരിൽ അദ്ദേഹത്തിനെതിരെ ലീഗ്​ നേതൃയോഗത്തിൽ ത​ന്റെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച്​ നടപടി എടുക്കാനാണ്​ ഭാവമെങ്കിൽ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരും”.കെ ടി ജലീൽ പറഞ്ഞു.

”ഇഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട്​ കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്​. അതിന്‍റെ ഒക്കെ ശബ്​ദരേഖകൾ അറ്റകൈക്ക്​​ പുറത്ത്​ വിടേണ്ടിവരും. അത്​ പുറത്ത്​ വന്നാൽ കുഞ്ഞാലിക്കുട്ടിക്ക്​ രാഷ്​ട്രീയം അവസാനി​പ്പിക്കേണ്ടി വരും. ആ നിലയിലേക്കാണ്​ കാര്യങ്ങൾ പോകുക​. സൂക്ഷിച്ച്​ കൈകാര്യം ചെയ്​താൽ അദ്ദേഹത്തിന്​ നന്ന്​.2006ൽ സംഭവിച്ചതല്ല സംഭവിക്കുക. ലെറ്റസ്​ വെയ്​റ്റ്​ ആൻഡ്​ സീ..” -ജലീൽ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *