Flash News

ചന്ദ്രിക കള്ളപ്പണക്കേസിൽ തെളിവുകൾ ഇ.ഡിക്ക് കൈമാറി; എആർ ന​ഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെടി ജലീൽ

ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ലഭ്യമായ എല്ലാ രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ ടി ജലീൽ. 16ന് കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.

സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീൽ പറയുന്നു.

ലീഗിനെതിരായ നിലപാടിൽ സിപിഎം പിന്തുണയുണ്ടെന്നും അതിൽ സംശയമില്ലെന്നും ജലീൽ ആവർത്തിച്ചു. വിജിലൻസ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും, ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *