Flash News

എആർ നഗർ ബാങ്ക് ക്രമക്കേട് പുറത്ത് കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെ പിന്തുണയെന്ന് കെടി ജലീൽ

കോഴിക്കോട് എആർ നഗർ സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിൽ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി കെടി ജലീൽ എംഎൽഎ രംഗത്തെത്തി. കോടികളുടെ കള്ളപ്പണ അഴിമതി ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരൻറയും ബാധ്യതയാണ്. അത് നിർവ്വഹിക്കുന്നതിൽ പിണറായി സർക്കാർ മുന്നിലാണെന്നും ജലീൽ പറയുന്നു.

 

“എആർ നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണ് പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നൽകുന്നത്. വ്യാജ അക്കൗണുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം ‘കമ്പനി’ക്കാണ്” എന്നിങ്ങനെ കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ചാണ് ഫേസ്ബുക്ക് കുറിപ്പ്.

Comments: 0

Your email address will not be published. Required fields are marked with *