പിന്തുണയ്ക്ക് നന്ദി…; ചിലരുടെയെങ്കിലും ജീവിതത്തെ സ്പര്‍ശിച്ചു എന്നതില്‍ സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍

ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനായി നടത്തിയ ചലഞ്ചിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ നടൻ കുഞ്ചാക്കോ ബോബന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. തനിക്ക് നിരവധി കോളുകളും ടെക്സ്റ്റുകളും വന്നുവെന്നും ചിലരുടെയെങ്കിലും ജീവിതത്തില്‍ തന്റെ ചലഞ്ചിന് സ്പര്‍ശിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം കുറിച്ചു.

‘കഴിഞ്ഞ ഒരാഴ്ചയായി നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരു മില്യണ്‍ നന്ദി അറിയിക്കുന്നു.. എന്നെ നിരവധി സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുകയും ചാക്കോച്ചന്‍ ചലഞ്ച് സീരിസിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ചിലരുടെയെങ്കിലും ജീവിതത്തെ സ്പര്‍ശിച്ചു എന്നതില്‍ സന്തോഷം. നല്ല കമന്റുകളിലൂടെ പിന്തുണ നല്‍കിയവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ സ്നേഹവും പോസിറ്റിവിറ്റിയും നമുക്ക് എല്ലാ ദിക്കുകളിലേക്കും പടര്‍ത്താമെന്നും ചാക്കോച്ചന്‍ കുറിച്ചു.

Comments: 0

Your email address will not be published. Required fields are marked with *