Flash News

നിയന്ത്രണം വിട്ടെത്തിയ മീൻ ലോറിയിടിച്ച് 53 കാരന് ദാരുണാന്ത്യം

കുന്നംകുളത്തിന് സമീപം മീൻ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് 53 കാരന് ദാരുണാന്ത്യം. പാറേമ്പാടം തലക്കോട്ടുകര വീട്ടിൽ ജെയിംസ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന വണ്ടി വീടിനു മുന്നിൽ വെച്ചാണ് ജെയിംസിനെ ഇടിച്ചത്. റോഡരികിൽ നിന്ന ജെയിംസിനെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്താണ് നിന്നത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments: 0

Your email address will not be published. Required fields are marked with *