Flash News

കുറുപ്പിനൊപ്പം ചുവട് വെക്കൂ: 5 ലക്ഷം സമ്മാനം

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന് വേറിട്ട പ്രമോഷന്‍ രീതികളുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കുറുപ്പിനൊപ്പം ചുവടു വയ്ക്കുന്നവര്‍ക്ക് അഞ്ച ലക്ഷം രൂപയും ഫ്രീ ടിക്കറ്റുകളുമാണ് ലഭിക്കുക.

എന്നാല്‍ അതിന് കുറച്ച് നിബന്ധനകളും സിനിമ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കുറഞ്ഞത് ഇരുപത് പേരെങ്കിലും അടങ്ങുന്ന ടീമായിരിക്കണം, എവിടെ വെച്ച് വേണമെങ്കിലും ഫ്‌ലാഷ് മൊബ് ആകാം, കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തിയായിരിക്കണം ഫ്‌ലാഷ് മൊബ്, അധികം എഡിറ്റിംഗ് കൂടാതെയാകണം വീഡിയോ തുടങ്ങിയവയാണത്.

നേരത്തെ കുറുപ്പിന്റെ മറ്റൊരു പ്രമോഷന്‍ രീതിയും സാമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *