Flash News

കുതിരാൻ രണ്ടാം തുരങ്കം : പുതുവർഷ സമ്മാനമായി തുറന്നു നൽകുമെന്ന് അധികൃതർ

കു​തി​രാ​നി​ല്‍ ര​ണ്ടാം തു​ര​ങ്ക​ത്തിന്റെ നി​ര്‍​മാ​ണം ഈ വർഷം ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാകുമെന്ന് കരാർ ക​മ്പ​നി​യാ​യ കെ.​എം.​സി അ​ധി​കൃ​ത​ര്‍. പു​തു​വ​ര്‍​ഷ സ​മ്മാ​ന​മാ​യി ജനങ്ങൾക്ക് തുറന്നു നൽകാനാണ് ശ്രമിക്കുന്നത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ ടോ​ള്‍ പി​രി​വ്​ ന​ട​ത്തും. 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. നൂ​റ്​ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ മു​ഴു​വ​ന്‍ സ​മ​യ​വും ജോ​ലി ചെ​യ്യു​ന്ന​ത്. തു​ര​ങ്ക​ത്തി​നു​ള്ളി​ലെ മു​ക​ള്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. മു​ന്നൂ​റ് മീ​റ്റ​ര്‍ കൂ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നു​ണ്ട്. അ​ക​ത്തെ റോ​ഡ് കൂ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ണം. വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​നു​ണ്ട്. ര​ണ്ടാം തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള പാ​ല​ത്തിന്റെ പ​ണി നേ​ര​ത്തേ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. പ​ട്ടി​ക്കാ​ട് മേ​ല്‍​പാ​ല​ത്തിന്റെ പ​ണി​യും വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2022ല്‍ ​തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ദേ​ശീ​യ​പാ​ത യാ​ത്ര ഏ​റെ സു​ഗ​മ​മാ​കും. ര​ണ്ടാം തു​ര​ങ്ക​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത് തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നാ​കും. അ​ങ്ങ​നെ വ​രുമ്പോ​ള്‍, നി​ല​വി​ലെ ദേ​ശീ​യ​പാ​ത മു​റി​ച്ചാ​ണ് റോ​ഡ് വ​രു​ക. നി​ല​വി​ലു​ള്ള റോ​ഡ് ഉ​പേ​ക്ഷി​ക്കും. ആ ​പ്ര​ദേ​ശം വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കും.തു​ര​ങ്ക​ത്തി​ന്​ മു​ന്നി​ല്‍ ബ​സ് സ്​​റ്റോ​പ്പു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല ത​വ​ണ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ത​ള്ളി. ര​ണ്ടാം തു​ര​ങ്കം വ​രു​ന്ന​തോ​ടെ നി​ല​വി​ലെ റോ​ഡു​ത​ന്നെ ഇ​ല്ലാ​താ​കും. അ​ങ്ങ​നെ, വ​രു​മ്പോ​ള്‍ ദു​രി​തം ഇ​ര​ട്ടി​യാ​കും

Comments: 0

Your email address will not be published. Required fields are marked with *