Flash News
കോടിയേരിയ്ക്ക് മറുപടി നൽകി കെ വി തോമസ്

കോടിയേരിയ്ക്ക് മറുപടി നൽകി കെ വി തോമസ്

സിപിഎമ്മിലേക്ക് ഇല്ലെന്ന് കെവി തോമസ്. പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് കെവി തോമസ് മറുപടി നൽകി. രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവനയോടാണ് പ്രതികരണം. വീടില്ലാത്തവ൪ക്കാണ് അഭയം വേണ്ടത്. താനിപ്പോഴു൦ കോൺഗ്രസ് വീട്ടിലാണ്. സ്വന്തം വീട്ടിൽ നിൽക്കുന്നതിന് എന്തിന് അപമാനം തോന്നണമെന്നും കെ വിതോമസ് പറഞ്ഞു. കോൺ​ഗ്രസ് അച്ചടക്ക സമിതി ശുപാർശ സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ല. തീരുമാനം എടുക്കേണ്ടത് പാർട്ടി അദ്ധ്യക്ഷയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല. പദവികൾ എന്നത് മേശയും കസേരയുമാണ്. അത് മാറ്റി സ്റ്റൂൾ തന്നാലും കുഴപ്പമില്ല. തനിക്കു ജനങ്ങൾ തന്ന സ്ഥാനം പോലും എടുത്ത് മാറ്റിയവരാണ് അവർ. കണ്ണൂരിൽ കാല് കുത്തിയാൽ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *