ജോയ് മാത്യു ചിത്രം ലാ-ടൊമാനിറ്റ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ടൊവിനോ

പ്രഭുവിന്റെ മക്കള്‍, ടോള്‍ ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാ-ടൊമാനിറ്റ.ജോയ് മാത്യൂ, കോട്ടയം നസീര്‍, വി.കെ.പ്രകാശ് എന്നിവര്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ടോവിനോ തോമസ് പുറത്തുവിട്ടു. നാല് പുരുഷകഥാപാത്രങ്ങള്‍ക്കൊപ്പം ഒരു സ്ത്രീകഥാപാത്രവും തുല്യപ്രാധാന്യത്തോടെ ചിത്രത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

പുതിയ കാലത്ത് എല്ലാവരേയും ഏതു നിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെയാണ് ലാ-ടൊമാറ്റിന ആവിഷ്‌ക്കരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ജോയ് മാത്യു, വി.കെ.പ്രകാശ്, കോട്ടയം നസീര്‍ എന്നിവരെ ഇതേവരെയില്ലാത്ത ഒരു ലുക്കിലും പെര്‍ഫോമന്‍സിലും അവതരിപ്പിക്കാനാണ് ശ്രമമെന്നും സംവിധായകൻ വ്യക്തമാക്കി. ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

Comments: 0

Your email address will not be published. Required fields are marked with *