Flash News

ലാബ് ടെക്നീഷ്യൻ ഒഴിവ്

സർക്കാർ മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റ് പ്രോജക്ടിൽ ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം : ഒന്ന്.

യോഗ്യത :സയൻസ് വിഷയങ്ങളിൽ 12-ാം ക്ലാസ് വിജയവും രണ്ട് വർഷത്തെ ഡിപ്ലോമയും (ഡി എം എൽ ടി അല്ലെങ്കിൽ പി എം ഡബ്ളിയു അല്ലെങ്കിൽ റേഡിയോളജി/റേഡിയോഗ്രഫി അല്ലെങ്കിൽ ആവശ്യമായ വിഷയം) അല്ലെങ്കിൽ 12-ാം ക്ലാസ് സയൻസ് വിഷയങ്ങളിലെ വിജയത്തോടൊപ്പം ഒരു വർഷത്തെ ഡിഎംഎൽ ടി യും.

ഒരു അംഗീകൃത സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ അല്ലെങ്കിൽ രണ്ട് വർഷത്തെ ഫീൽഡ്/. ലബോറട്ടറി പ്രവൃത്തിപരിചയം അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ അനിമൽ ഹൗസ് കീപ്പിംഗ് പ്രവൃത്തി പരിചയം.

പ്രതിമാസ ശമ്പളം : 20,000 രൂപയും 16% എച്ച് ആർ എ യും

കരാർ കാലാവധി ഒരു വർഷം

പ്രസ്തുത തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 18 05:2022 വൈകുന്നേരം മൂന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞു കിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇമെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

Comments: 0

Your email address will not be published. Required fields are marked with *