ലഖിംപൂർ കുട്ടക്കൊല; ആശിഷ് മിശ്രയുടേത് ‘റെഡ് കാർപറ്റ് അറസ്റ്റ്’: അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാകേഷ് ടികായത്

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് റെഡ് കാർപറ്റ് അറസ്റ്റാണെന്ന് ടികായത് ആരോപിച്ചു.

കർഷകർക്കിടയിലേക്ക് ഓടിച്ചുകയറ്റിയ ഒരു കാറിൽ ആശിഷ് മിശ്രയുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രയുടെ അച്ഛനായ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു. നിക്ഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *