ലാലേട്ടനാണ് ആദ്യം മദ്യം ഒഴിച്ചുതന്നത് !

ലാലേട്ടനാണ് ആദ്യം മദ്യം ഒഴിച്ചുതന്നത് !

ഇടനിലങ്ങൾ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് വിനീത്. നഖക്ഷതങ്ങൾ, ചമ്പക്കുളന്തച്ചൻ, കമലദളം,സർഗ്ഗം,ഗസൽ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ഇപ്പോളിതാ തുടക്കകാലത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ലാലേട്ടനെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകൾ അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്‍. ആ സ്‌നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നത് എന്ന് വിനീത് പറയുന്നു. കൂടെ അഭിനയിച്ചതിന്റെ അനുഭവം പറയവെയാണ് മോഹന്‍ലാല്‍ ആണ് തനിയ്ക്ക് ആദ്യമായി മദ്യം നല്‍കിയത് എന്ന കാര്യം വിനീത് വെളിപ്പെടുത്തിയത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തല്‍ ഒരു രംഗത്ത് മദ്യപിയ്‌ക്കേണ്ടതായിട്ടുണ്ടായിരുന്നു. ആ രംഗത്ത് ഒരു കുപ്പി ബിയര്‍ മുഴുവനായി കുടിപ്പിയ്ക്കാനായിരുന്നു ലാലേട്ടന്‍ ശ്രമിച്ചത്. പക്ഷെ മദ്യം ഒഴിച്ച് തരികയായിരുന്നു. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്, മദ്യപാനത്തില്‍ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ എന്ന് പറഞ്ഞ്. ആന്റണി എന്ന ആ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ ജസ്റ്റ് പത്താം ക്ലാസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിയ്ക്ക് അഭിനയത്തെ കുറിച്ചും സംഭാഷണത്തിലെ മോഡുലേഷനെ കുറിച്ചും ഒന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. ഒരുപാട് പേടിച്ചുകൊണ്ടാണ് ചെയ്തത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *