Flash News

പൊട്ടിച്ചിരിപ്പിക്കാൻ ‘ലളിതം സുന്ദരം’ ;ബിജു മേനോന്റെ പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ബിജു മേനോൻ മഞ്ജു വാര്യർ ജോഡി ഒരുമിക്കുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.ബിജു മേനോന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

മഞ്‌ജു വര്യര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ഞങ്ങളുടെ ചിത്രം ‘ലളിതം സുന്ദര’ത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചതില്‍ അതീവ സന്തോഷമുണ്ട്. നിങ്ങളിലേക്ക് ചിത്രം എത്തുന്നതിനായി കാത്തിരിക്കുന്നു!’, എന്ന കുറിപ്പോടെയാണ് താരം പ്രേക്ഷകർക്കായി പോസ്‌റ്റർ പങ്കുവെച്ചത്. മമ്മൂട്ടി,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Comments: 0

Your email address will not be published. Required fields are marked with *