ടാറ്റൂ കണ്ടു ചിരിച്ചു; പ്രമുഖ നടൻ മുഖത്തടിച്ചു

ടാറ്റൂ കണ്ടു ചിരിച്ചു; പ്രമുഖ നടൻ മുഖത്തടിച്ചു

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബർ ഹേഡും തമ്മിലുള്ള യുദ്ധത്തിന് അവസാനം വരുന്നില്ല. ഇപ്പോളിതാ ജോണി ഡെപ്പ് തന്റെ മുഖത്തടിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അംബർ ഹേഡ്. കോടതിയിൽ താരം ഇക്കാര്യം മൊഴി നൽകുകയും ചെയ്തു. എന്തിനാണ് അടി കിട്ടിയത് എന്നത് ഇരുവരുടെയും ആരാധകർക്കിടയിൽ ചിരി പടർത്തി. ഡെപ്പിന്റെ ശരീരത്തിൽ പതിച്ചിരുന്ന ടാറ്റൂ കണ്ടു ചിരിച്ചത് മൂലമാണ് തന്നെ അയാൾ തല്ലിയത് എന്ന് ഹേഡ് പറയുന്നു.ഒരിക്കൽ ജോണി ഡെപ്പിന്റെ ശരീരത്തിൽ പതിച്ചിരുന്ന മങ്ങിയ ടാറ്റൂ കണ്ടപ്പോൾ അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് താൻ ചോദിച്ചു. ‘വൈനോ’ (മുഴുമദ്യപാനി) എന്നാണ് എഴുതിയിരുന്നത് എന്ന് ഡെപ്പ് മറുപടി നൽകി. അതൊരു തമാശയാണ് എന്ന് കരുതിയ താൻ ചിരിച്ചു. പെട്ടെന്ന് അയാൾ തന്റെ മുഖത്തടിക്കുകയായിരുന്നു എന്ന് ഹേഡ് പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് പെട്ടെന്ന് മനസ്സിലാകാതെ താൻ അത്ഭുതപ്പെട്ടു പോയി. നിനക്ക് ഇത് തമാശയായാണോ തോന്നുന്നത് എന്ന് ചോദിച്ച് ഡെപ്പ് തന്നെ വീണ്ടും മർദ്ദിച്ചു. സംഭവത്തിന് ശേഷം ഇത്തരം പെരുമാറ്റം തന്നിൽ നിന്ന് ഇനിയുണ്ടാകില്ല എന്ന് ഡെപ്പ് പറഞ്ഞു. തനിക്ക് അയാളെ വിട്ടുപോകാൻ താൽപര്യമില്ലായിരുന്നതിനാൽ ആ വാക്കുകൾ വിശ്വസിച്ചു എന്നും ആംബർ ഹേഡ് കോടതിയിൽ വ്യക്തമാക്കി.എന്നാൽ അതിന് ശേഷം പല തവണ ജോണി ഡെപ്പ് തന്നെ ഉപദ്രവിച്ചിട്ടുണ്ട്. അയാൾ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്താൽ തന്നെ ഉറപ്പായും ഉപദ്രവിക്കും എന്നും ഹേഡ് പറഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *