എട്ടു വര്‍ഷത്തോളം വീട്ടില്‍ നിന്ന് വിട്ടുനിന്നതാണ് ഏറ്റവും വലിയ ത്യാഗം: ലവ്‌ലീന

കുടുംബത്തെ വിട്ട് എട്ടു വർഷത്തോളം മാറിനിന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗമെന്ന് ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലീന ബോർഗൊഹെയ്ൻ. പരിശീലനത്തിനായി ഇഷ്ട ഭക്ഷണം പോലും ഉപേക്ഷിക്കേണ്ടി വന്നെന്നും ലവ്‌ലീന പറഞ്ഞു.

”കഴിഞ്ഞ എട്ട് വർഷമായി വീട്ടിൽ നിന്ന് വിട്ടുനിന്നതാണ് എന്റെ ആദ്യ ത്യാഗം. പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബത്തിനൊപ്പം ഉണ്ടാകാൻ സാധിക്കാതെ എല്ലാം ദൂരെ നിന്ന് കാണാൻ മാത്രം കഴിഞ്ഞതാണ് ഏറ്റവും വലിയ ത്യാഗം.” വ്യക്തിപരമായി, എന്നെപ്പോലുള്ള ചെറുപ്പക്കാർ ആഗ്രഹിക്കുന്ന ചില ആഗ്രഹങ്ങളും ഞാൻ ത്യജിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സമപ്രായത്തിലുള്ളവർ കഴിക്കുന്ന ഭക്ഷണം (ഫാസ്റ്റ് ഫുഡ്) കഴിക്കാതിരുന്നിട്ടുണ്ട്. ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഞാൻ പരിശീലനത്തിൽ നിന്ന് അവധി എടുത്തിട്ടില്ല. ഇത് എട്ടു വർഷത്തോളം തുടരുന്നു.” – ലവ്‌ലീന പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *