മുഈൻ അലിയുടെ വക്കാലത്തുമായി വരാൻ ജലീലിനെന്ത് കാര്യം?;ജലീലിന് മറുപടിയുമായി മുസ്ലീംലീ​ഗ്

മുസ്ലീംലീ​ഗിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ ആരും ജലീലിനെ ഏൽപ്പിച്ചിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.ലീഗിന്റെ കാര്യം ലീഗ് നേതൃത്വം നോക്കിക്കോളാമെന്നും മറ്റാരും അതില്‍ ഇടപെടേണ്ടെന്നും സലാം പറഞ്ഞു. മുഈന്‍ അലി തങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈന്‍ അലിയുടെ വക്കാലത്തും കൊണ്ട് വരാന്‍ കെ ടി ജലീല്‍ ആരാണെന്ന് പിഎംഎ സലാം നേരത്തെ ചോദ്യമുന്നയിച്ചിരുന്നു. ജലീൽ ഏത് പാർട്ടിയിലാണെന്ന് ആദ്യം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ പുറത്തുവരണമെങ്കില്‍ ഒന്നുകില്‍ ഇഡി കൊടുക്കണം. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി കൊടുക്കണം. കുഞ്ഞാലിക്കുട്ടി ജലീലിന് കൊടുക്കില്ല. പിന്നെ ഇഡിയില്‍ നിന്ന് കിട്ടണം. ഇഡിയും ജലീലും തമ്മില്‍ അടുത്തകാലത്തായി നല്ല ബന്ധമാണ്. അര്‍ധരാത്രിയില്‍ തലയില്‍ മുണ്ടിട്ടൊക്കെയാണ് ജലീല്‍ ഇഡിയെ കാണാന്‍ കുറേ തവണ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശബ്ദരേഖ ഇഡി കൊടുത്തിട്ടുണ്ടാവുമെന്നും സലാം പ്രതികരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *