മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം ചേരും

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാണക്കാട് ഇന്ന് ലീഗിന്റെ അടിയന്തിര യോഗം ചേരും.കുഞ്ഞാലികുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.മകൻ മുഈൻ അലി ഉന്നയിച്ച ആരോപണങ്ങളാകും പ്രധാന ചർച്ച.
കഴിഞ്ഞ ദിവസം മുഈൻ അലിയെ തള്ളി ലീഗ് രംഗത്ത് എത്തിയിരുന്നു. മുഈൻ അലിയുടേത് അനുമതിയില്ലാതെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.

Comments: 0

Your email address will not be published. Required fields are marked with *