Flash News
ഇതിഹാസതാരം അന്തരിച്ചു

ഇതിഹാസതാരം അന്തരിച്ചു

കൊളംബിയന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഫ്രെഡി റിന്‍കോണ്‍(55)അന്തരിച്ചു. രണ്ട് ദിവസം മുമ്പ് താരം സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ കൊളംബിയന്‍ ക്യാപ്റ്റന്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 1990-2001 വരെയാണ് താരം കൊളംബിയക്കായി കളിച്ചത്. 84 മല്‍സരങ്ങളില്‍ നിന്നായി രാജ്യത്തിന് വേണ്ടി റിന്‍കോണ്‍ 17 ഗോള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ 152 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. കൊളംബിയക്കായി 1990, 94, 98 ലോകകപ്പുകളില്‍ താരം കളിച്ചിട്ടുണ്ട്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *