ഇനി നാരങ്ങ ഇത്തിരി പുളിക്കും: ഒരെണ്ണത്തിന് 20 രൂപ
പച്ചക്കറി വിപണിയിൽ നാരങ്ങയുടെ വില കുത്തനെ ഉയരുകയാണ്.ഡൽഹിയിൽ ഒരു ചെറുനാരങ്ങയ്ക്ക് ചില്ലറവില 10 നും 15 രൂപ വരെയാണ്. പുനെയിൽ ഒരെണ്ണത്തിന് 20 രൂപവരെയുണ്ട്. സാധാരണ ഈ സമയത്ത് അഞ്ചു രൂപ മുതല്‍ പത്തുരൂപ വരെ ചെറുനാരങ്ങയ്ക്ക് വില വർധനവ് ഉണ്ടാവാറുണ്ട് പക്ഷേ ഈ നിലയിൽ ഇതുവരെയും വില ഉയർന്നിട്ടില്ല. രണ്ട് ലിറ്റര്‍ പെട്രോളിന്റെ വിലയാണ് ഒരു കിലോ ചെറു നാരങ്ങയ്ക്ക് . ഇതോടെ നാരങ്ങാ വെള്ളത്തിനും വില കൂടിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ഒരു ഗ്ലാസ് നാരങ്ങ സോഡയ്ക്ക് 15 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വില ഇരട്ടിയായി. 25നും 30 രൂപയ്ക്കും ഇടയിലാണ് വില.ഡല്‍ഹിയില്‍ 40 ഡിഗ്രിയിക്ക് മുകളിലാണ് താപനില. നാരങ്ങ വെള്ളം കുടിച്ച് ദാഹമകറ്റാം എന്ന് കരുതിയാല്‍ ബുദ്ധിമുട്ടും.കിലോക്ക് 290 രൂപയാണ് വില. ഇത് പ്രത്യേക നിരക്കാണെന്ന് കച്ചവടക്കാര്‍ പറയുന്നു. യഥാര്‍ഥ വില 300 ന് മുകളിലെന്നാണ് അവര്‍ പറയുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom