Flash News

കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 16 മരണം

ലിബിയൻ കടലിൽ അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 16 മരണം. 187 പേരെ രക്ഷപെടുത്തിയതായി ലിബിയൻ തീരരക്ഷാ സേന അറിയിച്ചു. ട്രിപ്പോളിയിലെ നാവിക താവളത്തിന് സമീപത്തേക്ക് എത്തിച്ച രണ്ടു ബോട്ടുകളിലായാണ് 16 പേരുടെ മൃതദേഹം കരയിലെത്തിച്ചത്. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരുടെ ബോട്ടാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തിയ 187 പേർക്ക് അടിയന്തിര ചികിത്സ നൽകിയെന്ന് ലിബിയൻ സൈന്യം അറിയിച്ചു.

2011ൽ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷം കടുത്ത ആഭ്യന്തര കലാപവും ആക്രമണങ്ങളും കൊണ്ട് ബുദ്ധിമുട്ടുകയാണ് ലിബിയ. ഇതിനെ തുടർന്ന് മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. കടലിൽ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവരിൽ 26314 പേരെ ഇതുവരെ രക്ഷിച്ചതായാണ് കണക്ക്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 474 ആയി. 689 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് അന്താരാഷ്‌ട്ര കുടിയേറ്റ സംഘടന അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *