സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും

സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്ഥിരമായ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് ഉണ്ടെന്നാണ്.

ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എൻ. എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാർധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച് അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച് അയാൾ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു. 129 – സ്ത്രീകളെ പഠനവിധേയമാക്കിയതിൽ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈർഘ്യമേറിയതാണ് എന്നാണ്. ഉത്കണഠ, ബന്ധങ്ങളിലെ തീവ്രത എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനത്തിലും സെക്സും ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. ആക്ടീവായ ബന്ധത്തിൽ മുഴുകുന്നവരുടെ ടെലോമറസ് ദൈർഘ്യമുള്ളതാണ്. ഇത് ആയുർദൈർഘ്യം കൂട്ടുകയും വാർധക്യത്തിലേക്കുള്ള യാത്ര മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീർഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന് പറയാൻ പറ്റില്ല.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *